ശബരിമല : ശബരിമലയില്‍ അയ്യപ്പന് കാണിക്ക സമര്‍പ്പിക്കാന്‍ ഇനി ഇലക്ട്രോണിക് സംവിധാനവും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് കാണിക്കയര്‍പ്പിക്കാനുള്ള സൈ്വപ്പിംഗ് യന്ത്രം ധനലക്ഷ്മി ബാങ്കാണ് സന്നിധാനത്ത് സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനം ആലപ്പുഴ സബ്കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ നിര്‍വ്വഹിച്ചു. ബോര്‍ഡംഗം അജയ് തറയിലിന്റെ സാന്നിധ്യത്തിലായിരുന്നു ഇ-കാണിക്കയുടെ ഉദ്ഘാടനം.
സോപാനത്ത് ഇടതു വശത്തായുള്ള കൗണ്ടറിലാണ് സംവിധാനം ഒരുക്കിയത്. ഡെബിറ്റ് കാര്‍ഡുപയോഗിച്ച് പരമാവധി നല്‍കാവുന്ന തുകയ്ക്ക് പരിധിയില്ല. കുറഞ്ഞത് 10 രൂപയും ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് കുറഞ്ഞത് ഒരു രൂപയും കാണിക്ക നല്‍കാം. എല്ലാ ബാങ്കുകളുടെയും എല്ലാത്തരം ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളും ഇവിടെ ഉപയോഗിക്കാനാകും. പണം നേരിട്ട് കൈകാര്യം ചെയ്യുമ്പോഴുള്ള ഒട്ടേറെ ബുദ്ധിമുട്ടുകള്‍ക്ക് ഇതിലൂടെ പരിഹാരമാകും. നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുള്‍പ്പടെയുള്ളവരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഇ-കാണിക്ക ഏര്‍പ്പെടുത്തിയതെന്ന് അജയ് തറയില്‍ പറഞ്ഞു.
കാര്‍ഡ് സൈ്വപ്പ് ചെയ്ത് തുക ബാങ്കിലേക്ക് ക്രെഡിറ്റ് ചെയ്താല്‍ ഭക്തന് നല്‍കുന്ന രണ്ട് സ്ലിപ്പുകളിലൊന്ന് കൗണ്ടറില്‍ തൊട്ടു താഴെയുള്ള കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കണം. നട തുറിന്നിരിക്കുന്ന സമയത്തു മാത്രമേ ഇ-കാണിക്ക കൗണ്ടറും പ്രവര്‍ത്തിക്കൂ. ഭക്തര്‍ക്ക് പണം കൊണ്ടുവരുന്നതിനുള്ള ബുദ്ധിമുട്ടും നാണയങ്ങളും വിവിധ മൂല്യമുള്ള നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന ഭാരിച്ച ഉത്തരവാദിത്വം എന്നിവയ്ക്ക് ഇ-കാണിക്കയിലൂടെ ഏറെക്കുറെ പരിഹാരമാകും. ക്ഷേത്ര വരുമാനത്തിന്റെ കൃത്യമായ കണക്ക് സമയനഷ്ടമില്ലാതെ അറിയാനാകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
Post Your Comments