മുംബൈ: 3 വയസ്സുള്ള മകൻ നിർത്താതെ കരഞ്ഞത് കാമുകന്റെ നീരസത്തിനു കാരണമായി. 35 കാരിയായ യുവതി തന്റെ 3 വയസ്സുകാരനായ മകനെ കഠിനമായി മർദ്ദിച്ചു നെഞ്ചും കൂടു തകർത്ത് കൊലപ്പെടുത്തി. തുടർന്നു ഭാരതി ഷിന്‍ഡ എന്ന യുവതിയെ ഹില്‍ ലൈന്‍ പോലീസ് അറസ്റ്റ് ചെയ്തു. കാമുകൻ വിശാല്‍ രക്ഷപെട്ടു.തിങ്കളാഴ്ച മുംബൈയിൽ ആണ് സംഭവം. ഭർത്താവുമായി വേർപെട്ടു കഴിയുന്ന യുവതി 25 കാരനായ കാമുകനുമായി അടുപ്പത്തിലാകുകയും ഒന്നിച്ചു താമസിക്കുകയുമായിരുന്നു.
സംഭവ ദിവസം വൈകുന്നേരം ജോലിക്കു പോകാൻ ഇറങ്ങിയ യുവതിയെ മകന്റെ നിർത്താതെ യുള്ള കരച്ചിൽ കാരണം കാമുകൻ വിശാൽ വഴക്കു പറയുകയും ആ ദേഷ്യത്തിൽ കുട്ടിയെ ഭാരതി കഠിനമായി മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ഭാരതി ജോലിക്കും വിശാൽ ഉറങ്ങാനും പോയി. കുട്ടി കുറച്ചു കഴിഞ്ഞു നിർത്താതെ ഛർദ്ദിക്കുകയും വിശാൽ ഭാരതിയെ വിവരമറിയിക്കുകയും ചെയ്തു. ഇതിനിടെ കുട്ടിയെ വിശാൽ ആശുപത്രിയിൽ എത്തിച്ചു.എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കുട്ടിയെ ഭാരതി ശക്തമായി നെഞ്ചിലും മറ്റും ഇടിച്ചതിന്റെ ആഘാതത്തിൽ കുഞ്ഞിന്റെ നെഞ്ചും കൂടു തകർന്നു പോയിരുന്നു. തുടർന്ന് ഭാരതിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സംഭവം വെളിപ്പെട്ടത്.കുട്ടി ഉള്ളതിനാൽ ഭാരതിയെ സ്വീകരിക്കാൻ കാമുകൻ ഒരുക്കമല്ലായിരുന്നു എന്നാണു യുവതിയുടെ മൊഴി. ഭർത്താവ് ഉപേക്ഷിച്ച യുവതി ഇളയ മകനോടൊപ്പം മുംബൈയിൽ എത്തുകയും വിശാലുമായി പ്രണയത്തിൽ ആവുകയുമായിരുന്നു.
Post Your Comments