NewsHealth & Fitness

എയ്‌ഡ്‌സിന് പ്രതിരോധ മരുന്ന് തയ്യാറാകുന്നു

എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി വൈറസിന് പ്രതിരോധമരുന്ന് തയ്യാറാകുന്നതായി റിപ്പോർട്ട്.സൗത്ത് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സര്‍വകലാശാലയിലെയും ക്വീന്‍ എലിസബത്ത് ആസ്പത്രിയിലെയും ഗവേഷകരാണ് ഡി.എന്‍.എ അടിസ്ഥാനമാക്കിയുളള പ്രതിരോധമരുന്നിന്റെ ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്.ജലദോഷത്തിനു കാരണമാകുന്ന വൈറസില്‍ എച്ച്.ഐ.വി. വൈറസിന്റെ പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണങ്ങളാണ് വിജയം കണ്ടതെന്ന് ഗവേഷകർ പറയുന്നു.

എച്ച്.ഐ.വി. വൈറസ് ബാധിച്ച എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞതായാണ് റിപ്പോർട്ട്.മരുന്ന് പ്രയോഗിച്ചതിനുശേഷം എലിയുടെ ശരീരത്തിലെ എച്ച്.ഐ.വി. അണുക്കള്‍ക്ക് ഗണ്യമായ കുറവുണ്ടായെന്ന് അഡ്‌ലെയ്ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ബ്രാങ്ക ഗ്രൂബോര്‍ ബൗക്ക് വ്യക്തമാക്കി.എലികളില്‍ പരീക്ഷണം വിജയകരമായതോടെ മനുഷ്യരില്‍ മരുന്നു പരീക്ഷിക്കുമെന്ന് ഗവേഷകസംഘം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button