News

മലാപ്പറമ്പ് സ്കൂൾ സര്‍ക്കാര്‍ ഇന്ന് ഏറ്റെടുക്കും

സ്കൂള്‍ ഏറ്റെടുക്കുന്നതിനെതിരെ മാനേജര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ മലാപ്പറമ്പ് സ്കൂളിൽ ഇന്ന് സർക്കാർ ഏറ്റെടുക്കും .ഉച്ചക്ക് ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് സ്കൂള്‍ ഏറ്റെടുക്കുന്നത്.സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെതിര മാനേജര്‍ പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളി. സ്‌കൂള്‍ പൂട്ടലിനെതിരെ നാട്ടുകാരും രക്ഷിതാക്കളും ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഉടന്‍ തന്നെ സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലാഭകരമല്ലെന്ന പേരില്‍ അടച്ചു പൂട്ടാനൊരുങ്ങുന്ന സ്കൂളുകള്‍ ഏറ്റെടുക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്.

shortlink

Related Articles

Post Your Comments


Back to top button