സിപിഎമ്മിലെ വിഭാഗീയതയില്‍ പഴികേട്ട കായംകുളം എംഎല്‍എയായ പ്രതിഭാ ഹരി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്ത്. സ്‌ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രുചി മാത്രമല്ലെന്നും അതിനു രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഈ പോസ്റ്റിലൂടെ സിപിഎം നേതൃത്വത്തെ ഓർമ്മിപ്പിക്കുകയാണ് പ്രതിഭാ ഹരി. കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ ‘പുരുഷ സുഹൃത്തുമായുള്ള ബന്ധം വിനയായി, വനിതാ എംഎല്‍എയ്ക്ക് സിപിഎം വിലക്ക്’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയോടുള്ള പ്രതികരണമായിയാണ് പ്രതിഭയുടെ ഈ പോസ്റ്റ്. ഓർക്കുക വല്ലപ്പോഴും എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്.
Post Your Comments