Kerala

സന്നിധാനത്തെ മാലിന്യവെള്ളം പമ്പയിലെത്താതിരിക്കാന്‍ നടപടി

ശബരിമല : സന്നിധാനത്തെ മാലിന്യവെള്ളം പമ്പയിലെത്താതിരിക്കാന്‍ നടപടി. പമ്പയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ആദ്യമായാണ് സന്നിധാനത്തുനിന്നുള്ള പാഴ്ജലം സംസ്‌കരിക്കുന്ന സംവിധാനം നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എന്‍ജിനീയര്‍ ജി ബസന്ത്കുമാര്‍ അറിയിച്ചു.

സന്നിധാനത്തെ ഹോട്ടലുകളില്‍നിന്നും ടോയ്‌ലറ്റുകളില്‍നിന്നുമുള്ള വെള്ളം ഒഴുകി പമ്പയില്‍ കലരുന്നത് ഒട്ടേറെ മാലിന്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പമ്പയിലെ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വര്‍ധിക്കാന്‍ ഇത് കാരണമാകുന്നു. ഇത് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ബെയിലി പാലത്തിനു സമീപം തടയണകെട്ടി മലിനജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സന്നിധാനത്തു തന്നെ ശുദ്ധീകരിച്ച വെള്ളമാകും ഇനി പമ്പ നദിയിലേക്ക് ഒഴുക്കുക. ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button