ന്യൂഡൽഹി: സാക്കിർ നായിക്കിനെതിരെ നിർണായക തെളിവുകൾ പുറത്ത്. ഐഎസിൽ ചേരാനായി പദ്ധതിയിട്ടിരുന്ന യുവാവിന് സാക്കിർ നായിക്ക് സാമ്പത്തിക സഹായം നൽകിയതായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി. സക്കീര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് രാജസ്ഥാന് സ്വദേശിയായ യുവാവിന് 80,000 രൂപ നല്‍കിയെന്നാണ് കണ്ടെത്തൽ. ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ ഈ യുവാവ് ഇപ്പോൾ തീഹാർ ജയിലിലാണ് .
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധമുള്ള 20 ഓളം കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന. അതേസമയം സാക്കിർ നായിക്കിന്റെ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്കിയ ഏജസികളെ എൻ.ഐ.എ നിരീക്ഷിച്ച് വരികയാണ്.
Post Your Comments