IndiaNewsUncategorized

ഞാൻ രാഹുൽ ഗാന്ധിയെ പ്രണയിക്കുന്നു , വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവതി : വീഡിയോ വൈറലാകുന്നു

ലക്‌നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി യുവതി. ഉത്തർപ്രദേശിലെ പാർട്ടി ഓഫീസിന് മുന്നിൽവെച്ചാണ് മാധ്യമപ്രവർത്തകരോട് തനിക്ക് രാഹുൽ ഗാന്ധിയോടുള്ള പ്രണയം യുവതി തുറന്ന് പറഞ്ഞത്.

താൻ ഒരു ദളിത് യുവതിയാണ്. രാഹുൽ ഗാന്ധിക്ക് ദളിതരെ സഹായിക്കാനും അവരോടൊപ്പം ആഹാരം കഴിക്കാനുമുള്ള മനസുണ്ട്. അതിനാലാണ് താൻ അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതെന്ന് യുവതി പറയുന്നു. കോണ്‍ഗ്രസ് സേവാ ദള്‍ പ്രവര്‍ത്തകയായായ യുവതി രാഹുലിനെ നേരിൽകണ്ട് വിവാഹാഭ്യർത്ഥന നടത്താൻഒരുങ്ങുകയാണ്. പലവട്ടം അദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ടെന്നും അന്ന് മുതലാണ് തന്റെ പ്രണയം തുടങ്ങിയതെന്നും യുവതി വ്യക്തമാക്കുന്നു. രാഹുൽ ദിവസവും തന്റെ സ്വപ്‌നങ്ങളിൽ വരാറുണ്ടെന്നും സ്വപ്‌നത്തിൽ അദ്ദേഹം വിവാഹം കഴിക്കാം എന്ന് വാക്ക് നൽകിയതായും യുവതി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button