NewsGulf

സൗദിയിൽ ആശങ്ക പരത്തി വൈറസ് ബാധ

റിയാദ്: സൗദി അറേബ്യയില്‍ പതിനൊന്ന് പേര്‍ക്ക് ഈ മാസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇരുപത് ദിവസത്തിനിടെയാണ് ഇത്രയും പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ 2012 ല്‍ സൗദിയില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1486 ആയി ഉയര്‍ന്നു. 616 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. അതുപോലെ 856 പേര്‍ പൂര്‍ണമായും രോഗമുക്തി നേടി ആരോഗ്യം വീണ്ടെടുത്തു.

രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 14 രോഗികളാണ് കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. റിയാദ്, അറാര്‍, വടക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ വെളളിയാഴ്ച മൂന്നു സ്വദേശികള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ബുഖൈകില്‍ 53 വയസുളള വിദേശിക്കും കൊറോണ ബാധിച്ചതായി കണ്ടെത്തി. ഹഫര്‍ അല്‍ ബാതിന്‍, അഫീഫ്, നജ്‌റാന്‍ എന്നിവിടങ്ങളില്‍ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ സ്വദേശി വനിതകളാണ്. അവശേഷിക്കുന്ന അഞ്ച് പുരുഷന്‍മാര്‍ വിവിധ പ്രവിശ്യകളില്‍ ചികിത്സയിലാണെന്നും ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ച വാർത്താകുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button