തൊടുപുഴ: അധികാരത്തില്‍ കയറിയിട്ട് ഒരു ദിവസം പോലും ആയില്ല, അപ്പോഴേക്കും വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ് മന്ത്രി എംഎം മണി. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വിമര്‍ശിക്കുന്നവരെ അനുകൂലിച്ചാണ് എംഎം മണിയുടെ പ്രസ്താവന. കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച മോഹന്‍ലാല്‍ കള്ളപ്പണക്കാരനാണെന്ന് എംഎം മണി ആരോപിക്കുന്നു.
മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണമുണ്ടെന്നും അതു മറയ്ക്കാന്‍ വേണ്ടിയാണു അദ്ദേഹം നരേന്ദ്രമോദിയെ അനുകൂലിക്കുന്നതെന്നും മണി പറയുന്നു. ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ തലയ്ക്കു സുഖമില്ലെന്നും മണി പറയുകയുണ്ടായി. പ്രായത്തിന്റെ പ്രശ്നമാണ് രാജഗോപാലിന്. കേരളീയ ജനതയ്ക്കു പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിനെ വിജയിപ്പിച്ചതെന്നും മണി വിമര്‍ശിച്ചു.
Post Your Comments