തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണമായും റദ്ദാക്കി. പദ്ധതിയില്‍ 350 ഏക്കര്‍ ഭൂമി വ്യവസായ മേഖലയാക്കി പ്രഖ്യാപിക്കാനുള്ള തീരുമാനം, എന്‍ഒസി, സര്‍ക്കാര്‍ ഒഹരി എടുക്കാനുള്ള തീരുമാനം എന്നിവയാണ് റദ്ദാക്കിയത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
സംസ്ഥാന സര്‍ക്കാര്‍ ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യവസായ മേഖലയായി പ്രഖ്യാപിച്ച നടപടി പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഔദ്യോഗിക തീരുമാനം ഇതുവരെ എടുത്തിരുന്നില്ല. അതിനിടെ, ശബരിമല തീര്‍ഥാടകര്‍ക്കായി എരുമേലിയില്‍ വിമാനത്താവളത്തിന് അനുമതി നല്‍കണമെന്ന് കേന്ദ്ര വ്യോമയാനമന്ത്രിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചിരുന്നു.
Post Your Comments