കോഴിക്കോട്: താന്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വരേണ്ടത് ആവശ്യമാണെന്ന് മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ കൂടി അംഗമായ സംസ്ഥാന സെക്രട്ടറിയേറ്റ് എടുത്ത തീരുമാനമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്.
ജയരാജന്‍ കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നില്ല. ഇതിനു ശേഷം ജയരാജന്‍ ആദ്യമായാണ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. അതുപോലെ എം.എം.മണിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും ജയരാജന്‍ എത്തിയിരുന്നില്ല. ബന്ധുനിയമന വിവാദങ്ങളെ തുടര്‍ന്ന് ഒക്‌ടോബര്‍ 14നാണ് ജയരാജന്‍ മന്ത്രിപദം രാജിവെച്ചത്. ഇതേതുടര്‍ന്നാണ് എം.എം. മണി മന്ത്രിസഭയില്‍ എത്തിയിരിക്കുന്നത്. പുതുതായി പിണറായി മന്ത്രിസഭയില്‍ എത്തിയ എം.എം.മണിയ്ക്കും വ്യവസായ വകുപ്പിന്റെ ചുമതല ലഭിച്ച എ.സി.മൊയ്തീനും അഭിവാദ്യമര്‍പ്പിച്ചാണ് ഇ.പി.ജയരാജന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്.
Post Your Comments