ന്യൂഡൽഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് രത്തൻ ടാറ്റ. നോട്ട് നിരോധിച്ചത് ധീരമായ തീരുമാനമാണെന്നും ഇതിലൂടെ കള്ളപ്പണവും അഴിമതിയും തടയാനാകുമെന്നും രത്തൻ ടാറ്റ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ചൂണ്ടിക്കാട്ടി.
നവംബർ എട്ടിനായിരുന്നു കള്ളപ്പണവും അഴിമതിയും തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുകൾ അസാധുവാക്കികൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
Post Your Comments