ന്യൂഡൽഹി: നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാൻ കർഷകർക്ക് കൂടുതൽ ഇളവുകൾ നൽകുന്നത് പരിഗണനയിൽ. ഗ്രാമങ്ങളിലെ 1.5 ലക്ഷം പോസ്റ്റ് ഒാഫിസുകൾ വഴി പണം വിതരണം ചെയ്യും. പുതിയ 500, 2000 രൂപ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് കേന്ദ്ര ധനസെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.
ഇടപാടുകൾ കൂടുതലും ഒാൺലൈൻ വഴിയാക്കാൻ ആവശ്യപ്പെടുമെന്ന് ബാങ്കുകൾ അറിയിച്ചിട്ടുണ്ട്. ഡെബിറ്റ് കാർഡ് ഉപയോഗത്തിന് സർവീസ് ചാർജ് ഈടാക്കില്ല റയിൽവേ ഇ–ടിക്കറ്റ് ബുക്കിങ്ങിന് ഈമാസം 30വരെ സർവീസ് ചാർജ് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.ഡിജിറ്റൽ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വോളറ്റുകളുടെ ഉപയോഗത്തിലും ഇളവ് വരും.
Post Your Comments