മുസാഫര്‍ബാദ് : ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് അടുത്ത് ഇന്ത്യ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തില്‍ പതിനൊന്നു പേര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ . നീലും താഴ്‌വരയില്‍ നടത്തിയ ആക്രമണത്തില്‍ ബസ് യാത്രക്കാരായ ഒമ്പതു പേര്‍ കൊല്ലപ്പെട്ടെന്ന് പ്രാദേശിക ഉദ്യോഗസ്ഥനായ വാഹിദ് ഖാനാണ് അറിയിച്ചത്. മറ്റു രണ്ടുപേര്‍ മരിച്ചത് നാക്യാല്‍ മേലയില്‍ ഒരു വീടിനു നേരെയുണ്ടായ മോട്ടാര്‍ ഷെല്ലിംഗിലാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പൂഞ്ച്, രാജോരി, കെല്‍, മാച്ചില്‍ മേഖലയില്‍ പാക് പോസ്റ്റുകള്‍ നേരെ ഇന്ത്യന്‍ സേന ശക്തമായി ഷെല്ലാക്രമണം നടത്തി. തുടര്‍ന്ന് ഇരുഭാഗത്തു നിന്നും ശക്തമായ വെടിവയ്പ് ഉണ്ടായി. ബാലക്കോട്ട്, ഭീംബേര്‍ ഗാലി, കൃഷ്ണ ഘട്ടി, നോഷേര മേഖലയില്‍ രാവിലെ ഒമ്പതു മണിയോടെ പാക് സേന വെടിവയ്പ് ആരംഭിച്ചു. അതേസമയം പാക് ഭാഗത്തു നിന്നുണ്ടായ വെടിനിര്‍ത്തല്‍ ലംഘനത്തിന് ഇന്ത്യ ശക്തമായി പ്രതികരിക്കുന്നുണ്ടെന്ന് സൈനിക വക്താവ് കേണല്‍ നിധിന്‍ ജോഷി അറിയിച്ചു. ഇന്ത്യന്‍ സേനയിലെ മൂന്നു സൈനികരെ മാച്ച് മേഖലയില്‍ വച്ച് വധിച്ച ശേഷം ജമ്മുകാശ്മീരിലെ നിരവധി ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പുണ്ടായി.
Post Your Comments