മുംബൈ: തുപ്പല് പ്രയോഗത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി കുടുങ്ങി. പന്തില്‍ കൃത്രിമത്വം കാണിച്ചതിനാണ് വിരാട് കോഹ്ലി പെട്ടത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് സംഭവം നടന്നത്. പന്തില്‍ തുപ്പല് പുരട്ടുന്നതും മിനുസപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പന്തില്‍ തുപ്പല് പുരട്ടുന്നത് കുറ്റകരമല്ല. എന്നാല്‍ മറ്റ് പദാര്‍ത്ഥങ്ങളുടെ സഹായത്തെടെ പന്തില്‍ കൃത്രിമത്വം നടത്തുന്നത് വന്‍ കുറ്റമാണ്. പന്തില്‍ കൃത്രിമത്വം കാണിച്ചതിന് ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസിസിനെ ഐസിസി കുറ്റക്കാരാനാണെന്ന് വിധിച്ചതാണ്. പന്തില്‍ തുപ്പല് പുരട്ടുമ്പോള്‍ വിരാടിന്റെ വായില്‍ ചൂയിംഗ് ഗം ഉണ്ടായിരുന്നു. ഇതാണ് വിരാടിനെ കുടുക്കിയത്.
മാച്ച് ഫീയുടെ നൂറ് ശതമാനം വരെ പിഴ ഈടാക്കാനും മത്സരത്തില്‍ നിന്നും വിലക്കാനും വരെ സാധ്യതയുള്ള കുറ്റമാണിത്. വീഡിയോ പുറത്ത് വന്നതോടെ ഇന്ത്യന്‍ ടെസ്റ്റ് നായകനെതിരെ നടപടിയുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റ് നോക്കുന്നത്.
Post Your Comments