അങ്കാറ:ബലാത്സംഗ ഇരയെ വിവാഹം കഴിക്കാമെന്നുള്ള വിവാദ ബില്‍ തുര്‍ക്കി സര്‍ക്കാര്‍ പിന്‍വലിച്ചു.ബാലവിവാഹത്തെയും മാനഭംഗത്തെയും ന്യായീകരിക്കുന്നുവെന്ന് ആരോപണം നേരിട്ട ബിൽ ആണ് പിൻവലിച്ചത്. ലോക രാജ്യങ്ങളും ഇതിനെ എതിർത്തിരുന്നു.ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഇരകളെ വിവാഹം കഴിക്കാന്‍ അനുമതി നല്കുന്ന ബില്ലായിരുന്നു തുർക്കി പാസാക്കിയത്.
പ്രസിഡന്റിന്റെ കൂടി അനുമതിയോടെ കൊണ്ടുവന്ന ഈ ബിൽ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്‍വലിക്കുന്നതെന്ന് പ്രധാനമന്ത്രി ബിനാലി യാദിരിം പറഞ്ഞു.ബില്ലിന്മേല് പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിര്‍പ്പിന് പുറമേ ലോകരാജ്യങ്ങളില്‍ നിന്നുള്ള വിമര്‍ശനവും തുര്‍ക്കിക്ക് നേരിടേണ്ടിവന്നിരുന്നു.
Post Your Comments