NewsIndiaUncategorized

ട്രെയിന്‍ ദുരന്തം; റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂർ ട്രെയിന്‍ അപകടത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 337, 338, 304എ, റെയില്‍വേ ആക്ട് 154 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബോംഗിപ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഏതൊക്കെ ഉദ്യോഗസ്ഥരാണ് കേസിൽ ഉൾപെട്ടിരിക്കുന്നതെന്ന വിവരം പുറത്ത് വിട്ടിട്ടില്ല. അപകടത്തില്‍ ഇത് വരെ 146 പേർ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ 26 പേര്‍ കൂടി മരിച്ചതോടെയാണ് മരണംസഖ്യ ഉയര്‍ന്നത്.

200 ലധികം പേര്‍ക്കു അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അമ്പതിലധികം പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയ്ക്ക് കാണ്‍പൂരില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെ പുക്രായനില്‍ വെച്ചാണ് പാറ്റ്‌നഇന്‍ഡോര്‍ എക്‌സ്പ്രസ് പാളം തെറ്റിയത്. അപകടത്തെക്കുറിച്ച് ഫോറന്‍സിക് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും, കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയെ രാവിലെ അറിയിച്ചിരുന്നു. അട്ടിമറി അടക്കമുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അപകടത്തെക്കുറിച്ച് റെയില്‍വേ കിഴക്കന്‍മേഖലാ സുരക്ഷാകമ്മീഷണര്‍ പി കെ ആചാര്യ അന്വേഷിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button