വത്തിക്കാൻ: ഗർഭച്ഛിദ്രത്തിന് കുമ്പസാരത്തിലൂടെ പാപമോചനം നല്‍കാന്‍ അനുമതി.കുമ്പസാരത്തില്‍ പൊറുക്കപ്പെടുന്ന പാപങ്ങളുടെ പട്ടികയില്‍ ഗർഭച്ഛിദ്രം ഉള്‍പ്പെടുത്താനുള്ള താല്‍കാലിക അനുമതി കഴിഞ്ഞ വര്‍ഷം സഭയിലെ എല്ലാ വൈദികര്‍ക്കും മാര്‍പ്പാപ്പ നല്‍കിയിരുന്നു.എന്നാൽ ഇത് സ്ഥിരപ്പെടുത്തി കൊണ്ടുള്ള കല്പനയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ചിരിക്കുന്നത്.
ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു മനസ്സുണ്ടായാല്‍ ഏത് പാപവും തുടച്ച് നീക്കാന്‍ ദൈവത്തിന്റെ കാരുണ്യത്തിന് കഴിയുമെന്നും മാർപാപ്പ പറയുകയുണ്ടായി. അതോടൊപ്പം കളങ്കമില്ലാത്ത ഒരു ജീവന്‍ അവസാനിപ്പിക്കുന്ന മഹാപാപത്തില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments