വിവാഹത്തിന് വരനെ ഞെട്ടിച്ച് മുന്‍ കാമുകി എത്തി. തുടര്‍ന്ന് അവിടെ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളായിരുന്നു. ഘാനയിലാണ് സംഭവം നടന്നത്. ഘാന ഓഡിയോ വിഷ്വല്‍ ന്യൂസ് പുറത്തുവിട്ട സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മിന്നുകൈയിലെടുത്ത് വധുവിന്റെ കഴുത്തിലണിയിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് വരനെ ഞെട്ടിച്ച് കൊണ്ട് കാമുകി എത്തുന്നത്. വെറുതെ അങ്ങ് കയറി വരികയല്ലായിരുന്നു, വധുവിന്റെ വേഷത്തിലായിരുന്നു കാമുകിയുടെയും വരവ്.
വധുവും വിവാഹത്തിനെത്തിയ ബന്ധുക്കളും അതിഥികളും ഞെട്ടിത്തരിച്ചു നില്‍ക്കുമ്പോള്‍ മൈക്ക് തട്ടിപ്പറിച്ചെടുത്ത് അതിലൂടെ വരന്റെ വീരസാഹസികങ്ങളെല്ലാം കാമുകി വിളിച്ചു പറയുകയും ചെയ്തു. വിവാഹത്തിനെത്തിയ ബന്ധുക്കള്‍ കാമുകിയെ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. തന്നെ വഞ്ചിച്ച കാമുകനോടുള്ള പക അടങ്ങുന്നതുവരെ അവര്‍ കാര്യങ്ങള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ പറയുന്ന കാര്യങ്ങളിലൊന്നും ഇടപെടാതെ വരനും വധുവും നിശബ്ദമായി ഇതൊക്കെ കേട്ടു നില്‍ക്കുകയായിരുന്നു. സംഭവത്തിനു ശേഷം വധുവും വരനും മിന്നുകെട്ടിയോ എന്ന കാര്യം വ്യക്തമല്ല. കാമുകിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന്അതിഥികള്‍ തമ്മില്‍ തര്‍ക്കിക്കുകയും ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments