KeralaNews

മാധ്യമങ്ങള്‍ക്ക് ആക്രമിക്കാന്‍ ഇനി താനുണ്ടാവില്ല : ഇ.പി ജയരാജന്‍

മാധ്യമങ്ങള്‍ക്ക് ആക്രമിക്കാന്‍ ഇനി താനുണ്ടാവില്ലെന്ന് വ്യക്തമാക്കി ഇ.പി ജയരാജൻ. കഴിഞ്ഞ ദിവസം നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകർകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം വിടുകയാണോ എന്ന ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും എഴുതിക്കോളൂ എന്നും ഇനി നിങ്ങള്‍ക്ക് പ്രത്യക്ഷത്തിലോ പരോക്ഷമായോ ആക്രമിക്കാന്‍ താനുണ്ടാവില്ല എന്നായിരുന്നു മറുപടി.

മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ദൗത്യം നിർവഹിച്ചു. എല്ലാവരും ചേർന്ന് എന്നെ വേട്ടയാടി. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് നിങ്ങൾ എഴുതിവിട്ടത്. അതുതന്നെ ഇനിയും നിങ്ങള്‍ തുടര്‍ന്നോളൂ എന്നും ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button