ടോക്യോ : ജപ്പാനില്‍ വന്‍ ഭൂചലനം. പ്രാദേശികസമയം വെളുപ്പിന് ആറു മണിക്കാണ് 7.4 തീവ്രതയുള്ള ഭൂചലനമുണ്ടായതെന്ന് മെറ്റീരിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ജപ്പാന് തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഉയര്‍ന്ന തീവ്രതയുള്ള ഭൂചലനമാണെങ്കിലും ആദ്യ റിപ്പോര്‍ട്ടുകളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായും വിവരമില്ല. ജപ്പാന്റെ കിഴക്കന്‍ തീരത്താണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഭൂചലനത്തെ തുടര്‍ന്ന് ഫുകുഷിമയിലെ ആണവ പ്ലാന്റ് പരിശോധിച്ചുവരികയാണ്. 2011ല്‍ ഉണ്ടായ ഭൂചലനത്തില്‍ പ്ലാന്റ് തകര്‍ന്നിരുന്നു. ഭൂചലനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
Post Your Comments