ടോക്കിയോ: ജപ്പാനെ വിറപ്പിച്ച ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വൈറലായി. ഇന്ന് രാവിലെയായിരുന്നു വടക്കു കിഴക്കന്‍ ജപ്പാനില്‍ അതി ശക്തമായ ഭൂചലനം ഉണ്ടായത്. കണ്ടാല്‍ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെട്ടിടങ്ങളും, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളും കുലുങ്ങുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.
റോഡില്‍ ഉണ്ടാകുന്ന വിള്ളലുകളും വീഡയോയില്‍ കാണാം. ഒരു സിനിമയില്‍ കാണുന്ന രീതിയിലുള്ള ഭീകര ദൃശ്യങ്ങളാണ് കാണുന്നത്. പ്രാദേശിക സമയം ആറ് മണിയോടെയായിരുന്നു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ തിരകള്‍ ഉയര്‍ന്നേക്കും എന്നാണ് മുന്നറിയിപ്പ്. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ഹുക്കുഷിമ ആണവ നിലയത്തിലെ റിയാക്ടര്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു.
Post Your Comments