Uncategorized

ബിസിസിഐ ഭരണസമിതി പിരിച്ചുവിടണം: ജസ്റ്റീസ് ലോധ സമിതി

ന്യൂഡൽഹി: സുതാര്യത ഉറപ്പാക്കുന്നതിനുള്ള ശിപാർശകൾ നടപ്പാക്കാത്ത ബിസിസിഐ നേതൃത്വത്തെ പിരിച്ചുവിടാൻ നിർദേശിച്ച് ലോധ കമ്മിറ്റി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാൻ മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയെ നിരീക്ഷകനായി ചുമതലപ്പെടുത്തണമെന്നു ജസ്റ്റീസ് ലോധ സമിതി. ശിപാർശകൾ നടപ്പാക്കാത്ത സംസ്‌ഥാന അസോസിയേഷനുകളുടെ നേതൃത്വങ്ങളെ മാറ്റണമെന്നും ലോധ സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ഐപിഎൽ മത്സരങ്ങളുടെ പത്തു വർഷത്തേക്കുള്ള സംപ്രേഷണാവകാശം പുതുക്കുന്നതുള്ള കരാറുകളും നിരീക്ഷകൻ പരിശോധിക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്.

70 വയസ് പിന്നിട്ട ഭാരവാഹികളോട് ഉടൻ സ്‌ഥാനമൊഴിയാൻ നിർദ്ദേശിക്കണമെന്ന ആവശ്യവും ലോധ സമിതി ഉന്നയിച്ചിട്ടുണ്ട്. കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ സി.ഇ.ഒയും മാനേജർമാരുമാണ് ഇപ്പോൾ ഭരണപരമായ ചുമതലകൾ വഹിക്കുന്നത്. അതു മതിയാകില്ല. അതുകൊണ്ടാണ് നിരീക്ഷകനെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത്. പ്രത്യേക ഓഡിറ്റർമാരെ നിയമിക്കുന്നത് അടക്കമുള്ള നടപടികൾക്കു നിരീക്ഷകൻ നേതൃത്വം നൽകും. മത്സരങ്ങളുടെ മേൽനോട്ടവും അദ്ദേഹം വഹിക്കുമെന്നു സമിതി റിപ്പോർട്ടിൽ പറയുന്നു.

shortlink

Post Your Comments


Back to top button