അബുദാബി: അബുദാബിയിൽ ഉണ്ടായ വാതകചോർച്ചയിൽ കാസർകോട് സ്വദേശി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മധൂർ മന്നിപ്പാടി വിവേകാനന്ദ നഗറിലെ സോമയ്യ- ഗിരിജ ദമ്പതികളുടെ മകൻ അശോകനാണ് മരിച്ചത്. ബത്തീനിലെ ജോലിസ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. സൗത്ത് വിങ്‌സ് കമ്പനിയിലെ ഇന്റീരിയർ ജീവനക്കാരനായിരുന്നു അശോകൻ.
മരിച്ചവരിൽ ഒരു ഇന്ത്യക്കാരൻ കൂടിയുണ്ട്. മൂന്നാമത്തെയാൾ പാകിസ്ഥാനിയാണ്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു അശോകന്റെ വിവാഹം. മൃതദേഹം അബുദാബി ഖലീഫ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments