ന്യൂഡൽഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും ബാങ്കിന് മുന്നില്‍. എന്നാൽ ഇത്തവണ പണം മാറാനായല്ല പകരം ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂവില്‍ നില്‍ക്കുന്ന ആളുകളെ കാണാനാണ് രാഹുൽ ഗാന്ധി എത്തിയത്. ജഹാംഗീര്‍പുരി,ഇന്ദര്‍ലോക്,സാക്കിറ മേഖലകളിലെ ബാങ്കിനും എടിഎം കൗണ്ടറിനും മുന്നില്‍ ക്യൂ നില്‍ക്കുന്നവരെയാണ് രാഹുൽ ഗാന്ധി സന്ദർശിച്ചത്.
സാധാരണക്കാര്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കുമ്പോഴും ബാങ്കിന്റെ പിന്‍വാതിലൂടെ ചില ആളുകൾ അതിവേഗം പണം കൊണ്ടുപോകുന്നുണ്ടെന്നും മൂന്ന് ദിവസത്തോളം ക്യൂ നിന്നിട്ടും പണമില്ലാതെയാണ് സാധാരണക്കാരന്‍ ബാങ്കില്‍ നിന്നും മടങ്ങുന്നതെന്നും രാഹുല്‍ പറഞ്ഞു. ക്യൂവിൽ നിൽക്കുന്ന ആളുകളോട് വിവരങ്ങൾ ആരാഞ്ഞ ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്.
Post Your Comments