ബെംഗളൂരു : സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് നേരിട്ട് ഹാജരാകാന്‍ ബെംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഉത്തരവിട്ടു. സോളാര്‍ കേസ് വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. വിധി നടപ്പാക്കാന്‍ ജനുവരി വരെ സമയമുള്ളതിനാല്‍ സ്റ്റേയുടെ ആവശ്യം വരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പങ്കില്ലെന്നതിന് തെളിവുണ്ടെങ്കില്‍ ഡിസംബര്‍ 13 ന് നേരിട്ട് ഹാജരായി തെളിവ് നല്‍കാനാണ് കോടതി നിര്‍ദേശം.
Post Your Comments