NewsGulf

പുതിയ തൊഴില്‍ നിയമം ഉടൻ ; പ്രതീക്ഷയോടെ പ്രവാസികള്‍

ജിദ്ദ: അടുത്തമാസം നടപ്പാക്കാനിരിക്കുന്ന തൊഴിൽ നിയമനടപടികളെ പ്രതീക്ഷയോടെ ഉറ്റുനോക്കി പ്രവാസികൾ. നിലവിൽ സ്‌പോണ്‍സര്‍മാരുടെ അനുമതിയോടുകൂടി മാത്രമേ ആളുകൾക്ക് പുതിയ തൊഴിലിടങ്ങളിലേക്ക് മാറാൻ സാധിക്കുകയുള്ളൂ. എന്നാൽ തൊഴിലുടമയുടെ അനുമതി ഇല്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാൻ പുതിയ നിയമത്തിലൂടെ സാധിക്കും.

കൂടാതെ തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവെച്ചാൽ ഇപ്പോൾ നൽകേണ്ട തുക 10000 റിയാലാണ്. എന്നാൽ ഡിസംബര്‍ പതിമൂന്നിന് ശേഷം 25000 റിയാലായി തുക ഉയരും. മാതാപിതാക്കളുടെ വിസയിൽ ആൺകുട്ടികൾക്ക് രാജ്യത്ത് തങ്ങാന്‍ അനുമതിയുണ്ടായിരുന്നത് 18 വയസ് വരെയാണ്. എന്നാൽ ഇനി മുതൽ 25 വയസാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button