മുംബൈ: രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ നിരോധച്ചതിനെ തുടർന്ന് വിവിധ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട തുക ആറുലക്ഷം കോടി കവിഞ്ഞതായി റിപ്പോർട്ട്.വിവിധ ബാങ്കുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ തയ്യാറാക്കിയ കണക്കാണ് പുറത്തു വന്നിരിക്കുന്നത്.
അതേസമയം ഈ കാലയളവില്‍ പഴയ നോട്ട് മാറ്റിയെടുത്തതുള്‍പ്പെടെ പിന്‍വലിക്കപ്പെട്ടത് 1.35 ലക്ഷം കോടി രൂപ മാത്രമാണ്.ബാങ്കുകളിൽളില്‍നിന്നും എ.ടി.എമ്മുകളില്‍നിന്നും പിന്‍വലിക്കാവുന്ന തുകയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.ഇതിനാലാണ് നിക്ഷേപം ഉയർന്നിട്ടും പിന്‍വലിക്കുന്ന തുക വളരെ കുറഞ്ഞതെന്ന് അധികൃതർ പറയുന്നു.ബാങ്കുകളില്‍ സമാഹരിക്കുന്ന പണം റിവേഴ്‌സ് റിപ്പോ ലേലത്തിലൂടെ റിസര്‍വ് ബാങ്ക് ഹ്രസ്വകാലനിക്ഷേപമായാണ് വാങ്ങുക.പണം ആവശ്യമുള്ള ബാങ്കുകള്‍ക്ക് റിപ്പോ ലേലത്തിലൂടെ വായ്പ നല്‍കുകയും ചെയ്യും. എല്ലാ ബാങ്കുകളിലും ആവശ്യത്തിലധികം പണമുള്ള സാഹചര്യത്തില്‍ അടുത്തൊന്നും വായ്പനല്‍കേണ്ടിവരില്ല. അതോടൊപ്പം റിസര്‍വ് ബാങ്കില്‍ നിക്ഷേപം കൂടുകയും ചെയ്യും.നിക്ഷേപം കൂടുന്നത് അടുത്ത പണവായ്പാ നയം പ്രഖ്യാപിക്കുമ്പോള്‍ പലിശനിരക്ക് ഇനിയും കുറയ്ക്കാന്‍ കാരണമാകുമെന്നാണ് കരുതുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.
Post Your Comments