NewsInternationalUncategorized

ഫേസ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കുക

വാഷിംഗ്ടണ്‍: വ്യാജവാര്‍ത്തകള്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിന്റെ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. ഞങ്ങൾ ടെക്‌നോളജി കമ്പനിയാണ്, അല്ലാതെ പബ്ലിഷിംഗ് കമ്പിനിയല്ലെന്ന് ഫെയ്‌സ്ബുക്ക് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റുകളുടെ ഉത്തരവാദിത്തം കമ്പനിക്കില്ല. പോസ്റ്റുകളുടെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ഉപഭോക്താക്കള്‍ക്കാണ്. മാത്രമല്ല ഫെയ്‌സ്ബുക്കിലുള്ള 99 ശതമാനം കാര്യങ്ങളും സത്യമാണെന്നും വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ തെറ്റായവ ഉള്ളു എന്നും സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് വെള്ളിയാഴ്ച സക്കര്‍ബര്‍ഗില്‍ നിന്ന് ഉണ്ടായത്. തെറ്റായവിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നതിനെതിരായ പരിശ്രമങ്ങള്‍ ഫെയ്‌സ്ബുക്ക് നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ കുറഞ്ഞ അളവിലാണ് ഫെയ്‌സ്ബുക്കില്‍ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെതിരെയുള്ള തങ്ങളുടെ ജോലി കൂടും എന്നും അദ്ദേഹം പറയുന്നു. വ്യജ വാര്‍ത്തകള്‍ തടയാനായി തങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങളും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. തെറ്റാണ് എന്ന് ഉപഭോക്താക്കള്‍ കരുതുന്ന പോസ്റ്റുകള്‍ അവര്‍ക്കുമുന്‍പേ ഫെയ്‌സ്ബുക്ക് സ്വയം തിരിച്ചറിയുക എന്നതാണ് ഒരു രീതി.

തെറ്റായ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്യാനുള്ള മാർഗം കൂടുതല്‍ എളുപ്പമുള്ളതാക്കും. മാത്രമല്ല, വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്താനായി പുറത്തു നിന്നുള്ള കമ്പിനികളുടേയും മാധ്യമപ്രവര്‍ത്തകരുടേയും സഹായം ലഭ്യമാക്കും. തെറ്റായ വിവരങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പോസ്റ്റുകളില്‍ ഇത് തെറ്റായ വിവരമാകാം എന്ന ലേബലുകള്‍ കൊണ്ടുവരും. വ്യാജവാര്‍ത്തകള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നവരെ പരസ്യം ചെയ്യാന്‍ അനുവദിക്കില്ല എന്ന പുതിയ പരിഷ്‌കാരവും ഉണ്ട്. കമ്യൂണിറ്റി സ്റ്റാന്‍ഡേഡ്‌സ് വിപുലീകരിച്ചാണ് വ്യാജവാര്‍ത്തകള്‍ക്കെതിരായ നീക്കം ഫെയ്‌സ്ബുക്ക് നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെ ഫെയ്‌സ്ബുക്ക് സ്വാധീനിച്ചു എന്ന ആരോപണം തന്നെയാണ് സക്കര്‍ബര്‍ഗിനെ പുതിയ നീക്കം നടത്തായനായി നിര്‍ബന്ധിതനാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button