തിരുവനന്തപുരം: പിണറായി മന്ത്രി സഭയിലെ അഴിച്ചു പണിയിൽ അതൃപ്‌തിയുമായി ഇ പി ജയരാജൻ.തന്നോടു പാര്‍ട്ടി കാര്യങ്ങള്‍ വ്യക്തമാക്കിയില്ലെന്നും ജയരാജന്‍ ആരോപിച്ചു.കൂടാതെ പുതിയ മന്ത്രിയെ നിശ്ചയിക്കുന്നതിലെ അതൃപ്തി, ഇപി ജയരാജന്‍ തുറന്നുപറയുകയും ചെയ്തു.താന്‍ ചെയ്ത കാര്യങ്ങളും ഇപി അക്കമിട്ട് നിരത്തി.എന്നാല്‍ പുതിയ മന്ത്രി അനിവാര്യമാണെന്ന നിലപാടിലായിരിന്നു പിണറായി മന്ത്രിസഭ.
എം .എം മണിയെ പിണറായി മന്ത്രിസഭയിലെ അംഗമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്നലെയാണ് വന്നത്.മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് വകുപ്പുകള്‍ കൈകാര്യം ചെയ്യാനാകില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഉന്നയിച്ചിരിന്നു.വ്യവസായ വകുപ്പ് നേരത്തെ കൈകാര്യം ചെയ്ത വ്യക്തി എന്ന നിലയില്‍ ഇപിയുടെ അഭിപ്രായവും കോടിയേരി ആരാഞ്ഞിരുന്നു.തുടർന്ന് എം.എം മണിയുടെ പേര് നിര്‍ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും എം.എല്‍.എസ്ഥാനം രാജിവെക്കുകയാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.ജയരാജനെ കൂടാതെ പി.കെ ശ്രീമതിയും രൂക്ഷമായ വിമര്‍ശനമാണ് കോടിയേരിയുടെ നിര്‍ദേശത്തിനെതിരെ നടത്തിയത്.ഇതേ തുടർന്ന് നേരത്തെ ഉണ്ടായ ബന്ധുനിയമനങ്ങളിലെ കാര്യങ്ങളും ശ്രീമതി വിവരിക്കുകയുണ്ടായി. യുഡിഎഫ് കാലത്തും ബന്ധുനിയമനങ്ങള്‍ നേടിയെടുത്തവര്‍ തന്റെ മകന്റെ കാര്യം ഇങ്ങനെ ഗുരുതരമായി അവതരിപ്പിക്കുന്നതിന് പിന്നിലെ ചേദോവികാരം എന്തെന്നും ശ്രീമതി ചോദിക്കുകയുണ്ടായി.എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ പിണറായിയോ ജയരാജനോ മുതിർന്നില്ല.അതെ സമയം പുതിയ മന്ത്രിയായി എം.എം മണിയെ നിര്‍ദേശിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു.
Post Your Comments