ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് കള്ളപ്പണക്കാര്‍ക്കു മേലെ പിടിമുറുക്കി. കള്ളപ്പണം വെളുപ്പിക്കാന്‍ ബിനാമി അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കാണ് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബിനാമി അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവുശിക്ഷയും പിഴയുമെന്നാണ് ആധായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്, പണം നിക്ഷേപിക്കുന്നവര്‍ക്കും ഉടമയ്ക്കും ഒരേ കേസായിരിക്കും എടുക്കുക.
മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ നിക്ഷേപിച്ച് പുതിയ നോട്ടുകളായി പിന്‍വലിക്കുന്നത് പുതിയ ബെനാമി നിയമത്തിന്റെ പരിധിയില്‍ വരും.
കൃത്യമായ രേഖകള്‍ ഇല്ലാത്തതും വെളിപ്പെടുത്താത്തതുമായ ഏതാണ്ട് 200 കോടിയോളം രൂപ കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ 80 സര്‍വേകളുടെയും 30 പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. നവംബര്‍ എട്ടു മുതല്‍ നടത്തിയ പരിശോധനകളില്‍ നിന്നായി അസാധുവാക്കിയ 500, 1000 രൂപയുടെ 50 കോടിയോളം രൂപ പിടിച്ചെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നതോടെ നവംബര്‍ എട്ടിനു ശേഷം ജന്‍ധന്‍ അക്കൗണ്ടുകളിലടക്കം വന്‍തോതില്‍ നിക്ഷേപം നടന്നുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് കര്‍ശനമായ തീരുമാനങ്ങേള്‍ എടുത്തത്. 1988 ലെ ബിനാമി ആക്ടിന്റെ കീഴില്‍ ഈ വര്‍ഷം നവംബര്‍ ഒന്നു മുതല്‍ മുന്‍കൂര്‍ പ്രാബല്യത്തോടെയാണ് പുതിയ നിയമം. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസുകള്‍ അയച്ചുവെന്നും സൂചനയുണ്ട്.
Post Your Comments