മര്‍ഗാവ്● എ.കെ 47 യന്ത്രത്തോക്കുമായി വരുന്ന ആരെയും വെടിവയ്ക്കാന്‍ താന്‍ സായുധ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. എ.കെ 47 നുമായി വരുന്നവര്‍ തീര്‍ച്ചയായും നല്ല ഉദ്ദേശത്തോടെ വരുന്നവരായിരിക്കില്ല. അതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്നും പരീക്കര്‍ പറഞ്ഞു.
ബി.ജെ.പിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായില്‍ ഗോവയിലെ ഫതോര്‍ഡ മണ്ഡലത്തില്‍ സംഘടിപ്പിച്ച ‘വിജയ് സങ്കല്‍പ് മഹാമേളവ’യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തി. പക്ഷേ, അത് നമ്മുടെ സര്‍ക്കാര്‍ ശക്തമായ ഒരു തീരുമാനം എടുത്തതിന് ശേഷമാണ്- പരീക്കര്‍ പറഞ്ഞു. 1986 ലെ ബോഫോഴ്സ് അഴിമതിയ്ക്ക് ശേഷം പുതിയ ആയുധങ്ങള്‍ വാങ്ങാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് ഗട്സ് ഉണ്ടായിരുന്നു. ഇപ്പോള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ പീരങ്കികകളും സ്വയം വെടിയുതിര്‍ക്കുന്ന ആയുധങ്ങളും വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി എച്ച്.എ.എല്ലിന് നല്‍കിയ കരാറിന് പുറമേയാണിത്. കൂടാതെ തേജസ് സ്ക്വാഡ്രന്‍ വ്യോമസേനയുടെ ഭാഗമായി. സേനയുടെ ആത്മവീര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ നടപടികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി എടുക്കുന്ന നോട്ടു അസാധുവാക്കല്‍ പോലെയുള്ള തീരുമാനങ്ങള്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചവരെയാണ് ബാധിച്ചതെന്നും പരീക്കര്‍ പറഞ്ഞു.
വരുന്ന ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 25-26 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Post Your Comments