കൊല്ലം:കൗമാരക്കാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ സർക്കുലറുമായി ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ്.പ്രേമത്തിന്റെ പേരില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പരസ്യമായി ശാസിക്കാന്‍ പാടില്ലെന്നാണ് സർക്കുലറിലെ പുതിയ നിർദ്ദേശം.
പ്രേമത്തിന്റെ പേരില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ പരസ്യമായി ശാസിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കുലറിലെ പ്രധാന നിര്‍ദ്ദേശം. പ്രണയ ബന്ധത്തിന്റെ പേരില്‍ കുട്ടികള്‍ക്കെതിരായ ഇത്തരം ശിക്ഷാ നടപടികള്‍ മാനസികമായി തകർക്കുമെന്നും അതുകൊണ്ട് മാതൃകാ പരമായി പെരുമാറണമെന്നും സര്‍ക്കുലറില്‍ പറയുന്നു.ശിക്ഷകള്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തിനെ ബാധിക്കുമെന്നും ചില സന്ദർഭങ്ങളിലെങ്കിലും ഇത് ആത്മഹത്യയിലേക്ക് നയിക്കുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ സ്കൂളുകളിൽ സജീവമാണ്.ഇതിൽ പലപ്പോഴും പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും കര്‍ശനമായ ഇടപെടലുകലും ഉണ്ടാകാറുണ്ട്.തെറ്റുചെയ്ത വിദ്യാര്‍ത്ഥികളെ പരസ്യമായി അസംബ്ലിയില്‍വച്ച് മാപ്പുപറയിക്കുക, ക്ലാസില്‍ സഹപാഠികളുടെ മുന്നില്‍വച്ച് ആക്ഷേപിക്കുക.
സ്റ്റാഫ് റൂമില്‍ മറ്റ് അദ്ധ്യാപകരുടെ മുന്നില്‍ പരസ്യമായി കുറ്റവിചാരണ ചെയ്യുക തുടങ്ങിയ ശിക്ഷാനടപടികള്‍ പല വിദ്യാലയങ്ങളിലും നടക്കുന്നുണ്ടെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. പരസ്യമായി, മുന്നില്‍വച്ച് ശാസിക്കുന്നത് അവരുടെ വ്യക്തിത്വത്തിനുനേരേയുള്ള ആക്രമണമായി കാണണം എന്നും പറയുന്നുണ്ട്.ഇതെല്ലം ഒരു പരിധിവരെ കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിടാൻ കാരണമാകും.അതിനാൽ ഇത്തരം ശാസന രീതി ഉപേക്ഷിക്കണമെന്നും കുട്ടികളുടെ അഭിമാനത്തിന് ആഘാതമേല്‍പ്പിക്കാതെയുള്ള ശിക്ഷാനടപടികളാണ് സ്വീകരിക്കുന്നതെന്ന് പ്രിൻസിപ്പൽ ഉറപ്പു വരുത്തണമെന്നും സർക്കുലറിൽ പറയുന്നു.
Post Your Comments