IndiaNewsInternational

പി.വി. സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം

വുഷു : ഒളിമ്ബിക്സ് വെള്ളിമെഡല്‍ ജേതാവ് പി.വി.സിന്ധുവിന് ആദ്യ സൂപ്പര്‍ സീരീസ് കിരീടം. ഫൈനലില്‍ ചൈനയുടെ സുന്‍ യുവിനെ 21-11, 17-21, 21-11 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സിന്ധു കന്നി സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലോക റാങ്കിങ്ങില്‍ പതിനൊന്നാം സ്ഥാനക്കാരിയായ സിന്ധുവിന്റെ വിജയം. നേരത്തെ ഡെന്മാര്‍ക്ക്, ഫ്രഞ്ച് ഓപ്പണുകളില്‍ സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ഈ വര്‍ഷത്തെ സിന്ധുവിന്റെ രണ്ടാം അന്താരാഷ്ട്ര കിരീടമാണിത്.റിയോ ഒളിമ്പിക്സ് വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം സിന്ധു നേടുന്ന ആദ്യ കിരീടമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button