കറാച്ചി: ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി പാകിസ്ഥാന് ഭീകരവാദത്തിന് വേണ്ടി ചെലവഴിയ്ക്കുന്ന തുകയുടെ കണക്ക് പുറത്തുവിട്ടു. ഭീകരവാദ പോരാട്ടത്തിന് പാകിസ്ഥാന് ചെലവഴിച്ചത് 11,800 കോടി ഡോളറെന്ന്(ഏകദേശം എട്ടുലക്ഷം കോടിരൂപ) കണക്കുകള്‍. സെന്‍ട്രല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന് പുറത്തുവിട്ടതാണ് 2002 മുതല്‍ 2016 വരെയുള്ള കണക്കുകള്‍. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്നുവരും ഈ തുക.
സാമ്പത്തിക സാമൂഹികമേഖലകളുടെ വളര്‍ച്ചയെയും ഇത് രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്കും ആളപായങ്ങള്‍ക്കും പുറമേ വിദേശനിക്ഷേപങ്ങള്‍ കുറയാനും കയറ്റുമതിയില്‍ തളര്ച്ചയുണ്ടാക്കാനും വ്യാപാരവളര്‍ച്ച കുറയ്ക്കാനും ഇതുകാരണമായിട്ടുണ്ട്.
Post Your Comments