NewsIndiaInternational

സക്കീർ നായിക്കിനെതിരെ എൻ ഐ എ യുടെ കേസ് -പത്തിടങ്ങളില്‍ റെയ്ഡ്

മുംബൈ: വിവാദ ഇസ്ളാമിക് പ്രഭാഷകൻ സക്കീർ നായിക്കിനെതിരെ നിലപാട് കടുപ്പിച്ചു ദേശീയ അന്വേഷണ ഏജൻസി. സക്കീറിന്റെ പത്തു സ്ഥാപനങ്ങളിൽ പോലീസും എൻ ഐ എ യും ചേർന്ന് റെയ്ഡ് നടത്തി. ഇയാള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തു.ഓരോ മുസ്ലിമും ഒസാമ ബിന്‍ ലാദനെപ്പോലെയാകണമെന്നാണ് ആഹ്വാനം.ഇസ്ലാം വേണമെന്ന്, വാളുകൊണ്ട് വിചാരിച്ചാല്‍ ഇവിടത്തെ 80 ശതമാനം ഹിന്ദുക്കളെയും മതംമാറ്റാൻ സാധിച്ചേനെ എന്നൊക്കെയുള്ള വിവാദ പ്രസംഗങ്ങൾ ആണ് ഉള്ളതെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം നൽകിയ കുറിപ്പിൽ പറഞ്ഞിരുന്നു.

ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ ചില ഭീകരരുടെ മൊഴികളില്‍ നിന്ന് അവര്‍ക്ക് ഇയാളില്‍ നിന്നാണ് പ്രചോദനം ലഭിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷന് (ഐആര്‍എഫ്) അഞ്ച് വര്‍ഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.മുസ്ലിം രാജ്യങ്ങളിലുള്‍പ്പെടെ ഇയാളുടെ പീസ് ടിവി നിരോധിച്ചിരുന്നു.

നടപടി ഭയന്ന് വിദേശത്താണ് സക്കീര്‍. ധാക്ക ഭീകരാക്രമണത്തിന് സക്കീറിന്റെ പ്രസംഗങ്ങളാണ് പ്രചോദനമായതെന്ന് ബംഗ്ലാദേശ് കുറ്റപ്പെടുത്തിയിരുന്നു. മലേഷ്യ അടക്കം 16 ഇസ്ലാമിക രാജ്യങ്ങളും ബ്രിട്ടനും കാനഡയും ഇയാളെ വിലക്കി.ഹജ്ജിനു സൗദിയില്‍ പോയ നായിക്ക് അറസ്റ്റ് ഭയന്ന് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button