തിരുവനന്തപുരം; കെ.പി. യോഹന്നാന് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ഭൂമി വിറ്റ് നേട്ടമുണ്ടാക്കുന്നെന്ന് വി.മുരളീധരന് ആരോപിച്ചു.എരുമേലി വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് സർക്കാരിന് കൈമാറുക വഴി അതിൽ പങ്കാളിത്തം ലഭ്യമാക്കി നേട്ടം കൊയ്യാനാണ് കെ പി യോഹന്നാൻ ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിൽ മുരളീധരൻ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഭൂമിയെന്ന് സര്‍ക്കാര്‍തന്നെ നേരത്തെ സമ്മതിച്ചിട്ടുള്ള ഭൂമി, കെ.പി.യോഹന്നാന്റേതെന്ന നിലയില്‍ ഏറ്റെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
2200 ഏക്കർ വരുന്ന ഭൂമി യോഹന്നാന്റേത് ആക്കി ഏറ്റെടുത്താൽ സർക്കാരിന് വൻ നഷ്ടം ആണ് ഉണ്ടാവുക. സർക്കാരിന് 25,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുന്നതിന് പുറമെ മറ്റു പലരും കൈവശപ്പെടുത്തി വെച്ചിരിക്കുന്ന അഞ്ചു ലക്ഷത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുക. കേരളത്തിലെ നാലു ജില്ലകളിലായി ഹാരിസണിന്റെ 25,000 ഏക്കര്‍ ഭൂമി സർക്കാർ കോടതിയുടെ ഉത്തരവോടെ ഏറ്റെടുത്തിരുന്നു. ഒപ്പം ഹാരിസൺ അനധികൃതമായി വിറ്റ സ്ഥലങ്ങളും തിരികെ പിടിച്ചിരുന്നു. ഇത്തരത്തിൽ ഹാരിസൺ വിറ്റ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കേണ്ടതാണ്.2005 ലാണ് ഹാരിസണ്‍ മലയാളം ചെറുവള്ളി എസ്റ്റേറ്റ് കെ.പി.യോഹന്നാന് വിറ്റത്.
ഈ വില്‍പ്പന നിയമവിരുദ്ധമാണെന്നുകണ്ട് കോട്ടയം ജില്ലാ കലക്ടര്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ പോക്കുവരവ് റദ്ദാക്കുകയുണ്ടായി.ഈ കേസ് ഇപ്പോൾ കോടതിയുടെ കീഴിലാണ്.ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം പണിയാനും വിമാനത്താവളത്തില്‍ കെ.പി.യോഹന്നാന് പങ്കാളിത്തം നല്‍കാനുമുള്ള നീക്കത്തിലൂടെ കെ.പി.യോഹന്നാന്റെ കൈവശമുള്ള ഭൂമിയുടെ ഉടമാവകാശം സര്‍ക്കാര്‍തന്നെ സമ്മതിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. സെന്റ് ഒന്നിന് 5000 രൂപ വീതം കണക്കാക്കിയാലും 25,000 കോടി രൂപയുടെ അഴിമതിയാണ് ഇതിലൂടെ നടക്കുകയെന്നും മുരളീധരൻ കത്തിൽ പറയുന്നു.
Post Your Comments