കോഴിക്കോട്: കറന്‍സി നിരോധനവും പുതിയ നോട്ടിന്റെ വരവും അങ്ങനെ നാടും നാട്ടുകാരും തിരക്കിലാണ്. നാടെങ്ങും വരിയില്‍ നില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഒരു വിഭാഗം എ.ടി.എം. സെന്ററിനു മുന്നിലാണെങ്കില്‍ ഒരു കൂട്ടര്‍ ബീവറേജിനു മുന്നിലുമായിട്ടാണ് ക്ഷമയോടെയുള്ള നില്‍പ്പ്. നോട്ട് നിരോധിച്ചെന്ന് കരുതി മലയാളിയ്ക്ക് ബീവറേജിന് മുന്നിലെ ക്യൂനില്‍ക്കുന്നത് ഒഴിവാക്കാന്‍ കഴിയുമോ, എ.ടി.എം കൗണ്ടറും ബീവറേജും അടുത്തടുത്താണെങ്കിലോ?.എടിഎമ്മും ബീവറേജും അടുത്തടുത്ത് വന്നാലെങ്ങനെയിരിക്കും എന്ന് കാണിച്ച് തരികയാണ് കോഴിക്കോടുനിന്നുമുള്ള ക്യൂവിന്റെ ചിത്രം. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചിത്രത്തില്‍ നിന്നും ഏതാണ് എടിഎമ്മില്‍ നിന്നും പണമെടുക്കാനായി നില്‍ക്കുന്ന ക്യൂ, ഏതാണ് ബീവറേജിന് മുന്നില്‍ മദ്യത്തിനായുള്ള ക്യൂ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അത്രയ്ക്ക് അടുത്താണ് രണ്ട് ക്യൂവും. ചിത്രം കണ്ട് കൗതുകം തോന്നിയ കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ബ്രോ എന്‍ പ്രശാന്തും ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരിക്കുകയാണ്. ചിത്രത്തിന് കളക്ടര്‍ കൊടുത്ത അടിക്കുറിപ്പ് ചിത്രത്തേക്കാളും രസകരമായിരുന്നു. ഒരു ക്യൂ മുണ്ട് മടക്കി കുത്തിയവരുടേയും രണ്ടാമത്തേത് മുണ്ടിന്റെ കുത്തഴിച്ചിട്ടവരുടേയും എന്നായിരുന്നു കളക്ടറുടെ രസകരമായ കമന്റ്. ചിത്രം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നോട്ട് പ്രതിസന്ധിയിലും കൈവിടാത്ത കുടിയന്മാരുടെ ആത്മാര്‍ത്ഥതയെയാണ് ചില കമന്റുകളില്‍ പുകഴ്ത്തുന്നത്.
Post Your Comments