International

വളര്‍ത്തുനായയുമായി ലൈംഗികബന്ധം; വീഡിയോ കാമുകന് അയച്ച 27കാരിയുടെ പണിപാളി

ക്വീന്‍സ് ലാന്‍ഡ്: ചിലര്‍ക്ക് വളര്‍ത്തുമൃഗങ്ങളോട് മനുഷ്യരോടുള്ളതിനേക്കാള്‍ സ്‌നേഹമായിരിക്കും. എന്നാല്‍, ഇവിടെ സംഭവിച്ചത് തികച്ചും വ്യത്യസ്തമാണ്. 27കാരിയുടെ പണിപാളിയതിങ്ങനെ.. വളര്‍ത്തുനായയുമായി സെക്‌സ് ചെയ്ത യുവതി വീഡിയോ തന്റെ കാമുകന് അയച്ചു കൊടുത്തു.

ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സ്വദേശിനിയായ ജെന്ന ഡ്രിസ്‌കോളാണ് ഇങ്ങനെയൊരു പ്രവൃത്തി ചെയ്തത്. വീട്ടിലെ സ്വന്തം വളര്‍ത്തുനായ ആയ പിറ്റ്ബുള്ളുമായാണ് ജെന്ന ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. ഇത് മൊബൈലില്‍ ഷൂട്ട് ചെയ്യുകയും ചെയ്തു. ഇത് കാമുകന് അയച്ചുകൊടുക്കുകയായിരുന്നു. ലൈംഗിക കാര്യങ്ങളില്‍ വലിയ താല്‍പര്യം ഇല്ലാത്ത ആളാണത്രേ ജെന്നയുടെ കാമുകന്‍. അതുകൊണ്ടാണ് ജെന്ന ഇങ്ങനെയൊരു വീഡിയോ എടുത്ത് അയച്ചത്.

എന്നാല്‍, സംഭവിച്ചത് നേരെ വിപരീതവും. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ലീക്കായതോടെ കേസുമായി. മൃഗങ്ങളെ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്നത് നിയമംമൂലം നിരോധിച്ചിട്ടുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. പണികിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരിക്കലും ന്യായീകരിക്കാനാകാത്തതും പ്രകൃതിയുടെ നിയമങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് കോടതി വിലയിരുത്തി.

ഇതുകൂടാതെ മറ്റ് പല കേസുകളിലും ജെന്ന ഉള്‍പ്പെട്ടിട്ടുണ്ട്. കഞ്ചാവ് കേസ്, പീഡനക്കേസ് എന്നിവയും ജെന്നയുടെ പേരിലുണ്ട്. വെള്ളിയാഴ്ചയാണ് കേസ് പരിഗണിച്ച് കോടതി ജെന്നയെ ജയിലിലടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button