Kerala

അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ചെക്ക് സംവിധാനം ഒരുക്കുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: നോട്ട് നിരോധനത്തിലൂടെ പല കാര്യങ്ങള്‍ക്കും കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആശ്വാസകരമായ സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍. ജനങ്ങളുടെ പ്രശ്‌നം മനസ്സിലാക്കി ഫേസ്ബുക്കിലൂടെ ലൈവായി തോമസ് ഐസക് സംവദിക്കുകയായിരുന്നു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ചെക്ക് മുഖേനെ ബദല്‍ സംവിധാനം ഒരുക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.

നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവും തോമസ് ഐസക് നടത്തി. മോദി പണം നല്‍കിയില്ലെങ്കിലും കേരളം കഞ്ഞി കുടിക്കുമെന്നായിരുന്നു തോമസിന്റെ പ്രതികരണം. ഇന്ന് സഹകരണ ബാങ്ക് പ്രസിഡന്റുമാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ നിന്ന് സാധനം വാങ്ങണമെങ്കില്‍ ചെക്ക് എഴുതി ബാങ്കിന് നല്‍കുക എന്ന മാര്‍ഗമാണ് ഉദ്ദേശിക്കുന്നത്.

ഇവരുടെ പണം തങ്ങളുടെ പക്കല്‍ ഉണ്ടെന്നും സ്ഥിതിഗതി സാധാരണ നിലയിലായാല്‍ പണം നല്‍കുമെന്നും ബാങ്ക് സിവില്‍ സപ്ലൈസിന് ഉറപ്പു നല്‍കും. വ്യാപാരികള്‍ക്കും ഇത്തരത്തില്‍ നിര്‍ദേശം നല്‍കും. ഇത് സാധാരണക്കാര്‍ക്ക് ഒരു ആശ്വാസമാകും. കേരളത്തിലെ ജനങ്ങള്‍ പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും തോമസ് ഐസക് പറഞ്ഞു.

സമരം മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്നും പ്രായോഗികമായി എന്തു ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച്ച നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഇത് ചര്‍ച്ച ചെയ്ത് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button