റിയാദ്: സൗദിയിലെ സ്വകാരൃമേഖലയിലെ തൊഴിലാളികളുടെ പാര്‍പ്പിടങ്ങള്‍ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പുറത്തിറക്കി. സാധാരണ കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിച്ചവയായിരിക്കണം തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം തൊഴിലാളികളുടെ താമസ കെട്ടിടവും ലേബര്‍ കൃാംപും ഇഷ്ടിക, കോൺക്രീറ്റ്,അലൂമിനിയം,ഗ്ലാസ് എന്നിവയില്‍ നിലവാരമുള്ളതും ഗുണമേന്മയുള്ളതും കൊണ്ടായിരിക്കണം പണിയേണ്ടത്. ആസ്ബറ്റോസ്‌കൊണ്ട് നിര്‍മ്മിച്ച മേല്‍ക്കൂരയോ ഭിത്തികളോ ഉപയോഗിച്ച് തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ പണിയാൻ പാടില്ല.
കെട്ടിടത്തില്‍ മഴ പെയ്താല്‍ വെള്ളം ചോരുന്ന ദ്വാരങ്ങള്‍ ഉണ്ടാവരുത്. അതുപോലെ വെള്ളം കെട്ടിനില്‍ക്കാത്തതും വേഗത്തില്‍ വൃത്തിയാക്കാന്‍ കഴിയുന്ന രീതിയിലുള്ളതുമായിരിക്കണം മുറിയിലെ തറകൾ. പ്രകൃതി വെളിച്ചം കാറ്റ് എന്നിവ മുറിയിലേക്കു പ്രവേശിക്കാന്‍ സൗകരൃമുണ്ടായിരിക്കണം.
ഹോട്ടലുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനു ചില നിബന്ധനകൾ സൗദിയിൽ ഉണ്ട്. അതെ നിബന്ധനകൾ സൗദിയിലെ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലെ അടുക്കളകള്‍ക്കും ബാധകമാണ്. ഭക്ഷണം കഴിക്കുന്ന ഹാള്‍ അടുക്കളയോട് ചേര്‍ന്നായിരിക്കണം. അടുക്കളയുടെ തറ ടൈല്‍െസ് പതിച്ചിരിക്കണം എന്നിവയും നിബന്ധനയില്‍പ്പെടുന്നു. അതുപോലെ സൗദിയിലെ ലേബര്‍ കൃാംപുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ശൗചാലയങ്ങളുടെ കെട്ടിടങ്ങള്‍ മതിയായ നിലവാരത്തിലുള്ളതായിരിക്കുകയും 10 തൊഴിലാളികള്‍ക്ക് ഒരു ടോയ്‌ലറ്റ് എന്ന നിലക്ക് സൗകരൃം ഒരുക്കണമെന്നും നിബന്ധനയിൽ പറയുന്നു.
Post Your Comments