മുംബൈ: ദേശീയ അന്വേഷണ ഏജൻസി വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സന്നദ്ധ സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നു. മുംബൈയിലെ പത്ത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. എൻ ഐ എ സംഘം ഇന്ന് രാവിലെയാണ് മുംബൈയിലെ സ്ഥാപനങ്ങളിലെത്തി റെയ്ഡ് ആരംഭിച്ചത്. ചോദ്യം ചെയ്യലിനായി സാക്കിര്‍ നായിക്കിനെ എന്‍ഐഎ വിളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.
എന്‍ഐഎ സാക്കിര്‍ നായിക്കിനെതിരെ യുഎപിഎ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യത്തെ മുസ്‌ലിം യുവാക്കളെ സാക്കിര്‍ നിയമവുരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സാക്കിറിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി നിരോധിച്ചിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎപിഎ പ്രകാരമാണ് ഇസ്‌ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. പീസ് ടിവിയുമായി ഫൗണ്ടേഷന് ബന്ധമുണ്ടെന്ന് കണ്ടത്തിയതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പീസ് ടിവിയുടെ സഹായമുള്ളതായി സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിലക്ക്. മഹാരാഷ്ട്ര പോലീസ് നടത്തിയ അന്വേഷണത്തില്‍ സാക്കിര്‍ നായിക്ക് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു.
Post Your Comments