Jobs & Vacancies

ഗവ.മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍

തിരുവനന്തപുരം● തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് നവംബര്‍ 29 ന് രാവിലെ 11ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

പ്രൊഫസര്‍ (ഒരു ഒഴിവ്)-യോഗ്യത: ജനറല്‍ മെഡിസിന്‍/ജീറിയാട്രിക് മെഡിസിന്‍/ഫാമിലി മെഡിസിന്‍ പോസ്റ്റ് ഗ്രാജുവേറ്റ്, എം.സി.ഐ, നിഷ്‌കര്‍ഷിച്ചിട്ടുളള പ്രവൃത്തിപരിചയം, ജീറിയാട്രിക് പരിപാലനത്തില്‍ താല്പര്യമുളള മെഡിസിന്‍ വിഭാഗത്തിലെ വിരമിച്ച പ്രൊഫസര്‍മാര്‍ക്ക് മുന്‍ഗണന, പ്രതിമാസ വേതനം 75,000/- രൂപ; അസിസ്റ്റന്റ് പ്രൊഫസര്‍ (രണ്ട് ഒഴിവ്)-യോഗ്യത: എം.ഡി (ജനറല്‍ മെഡിസിന്‍) ഒരു വര്‍ഷത്തെ സീനിയര്‍ റസിഡന്‍സി പരിചയം, പ്രതിമാസ വേതനം 50,000/- രൂപ; മെഡിക്കല്‍ ഓഫീസര്‍ (നാല് ഒഴിവ്), യോഗ്യത: എം.ബി.ബി.എസ്, എം.സി.ഐ അംഗീകൃത മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷത്തെ അധ്യാപന പരിചയം, പ്രതിമാസ വേതനം 40,000/- രൂപ/-. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button