പാറ്റ്ന● ഭാര്യയുടെ പ്രണയം മനസിലാക്കിയ ഭര്‍ത്താവ് ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ചുകൊടുത്തു. ബീഹാറിലെ പറ്റ്നയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ മുസാഫര്‍പൂര്‍ ജില്ലയിലെ മോട്ടിപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവിന്റെ സമ്മതത്തോടെയും സാന്നിധ്യത്തിലുമായിരുന്നു വിവാഹ ചടങ്ങുകള്‍.
എട്ടുമാസം മുന്‍പാണ് യുവതി വിവാഹിതയായത്. പക്ഷേ, വിവാഹം കഴിഞ്ഞിട്ടും യുവതി കാമുകനുമായി ഫോണ്‍ വഴി ബന്ധം തുടര്‍ന്നു. അതിനിടെ കാമുകനായ യുവാവ് യുവതിയുമായി സംഗമിക്കാനെത്തുന്നതും പതിവായി. സഹോദരന്‍ എന്ന വ്യജ്യേനയായിരുന്നു സന്ദര്‍ശനങ്ങള്‍. എന്നാല്‍ യുവതിയുടെ ബന്ധത്തില്‍ അങ്ങനെയൊരു സഹോദരന്‍ ഇല്ലെന്ന് മനസിലാക്കിയ ഭതൃവീട്ടുകാര്‍ക്ക് ഇതില്‍ സംശയം തോന്നി.
അവസരം കാത്തിരുന്ന ഭര്‍ത്താവ് ബുധനാഴ്ച യുwവതിയേയും കാമുകനെയും കിടപ്പുമുറിയില്‍ നിന്നും കൈയ്യോടെ പിടികൂടി. തുടര്‍ന്ന് യുവാക്കള്‍ ഇരുവരെയും കൈകാര്യം ചെയ്ത് ഗ്രാമക്കോടതിയ്ക്ക് മുന്‍പാകെ ഹാജരാക്കുകയായിരുന്നു.
അഭിപ്രായം തേടിയ കോടതിയോട് യുവതി, തനിക്ക് ഭര്‍ത്താവിനൊപ്പം കഴിയാന്‍ സാധിക്കില്ലെന്നും കാമുകനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചു. ഭര്‍ത്താവിന്റെ ഭാഗവും പരിഗണിച്ച കോടതി യുവതി കാമുകനെ വിവാഹം ചെയ്യട്ടെയെന്ന് ഉത്തരവിട്ടു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ സമ്മതത്തോടെയും സാന്നിധ്യത്തിലും വിവാഹത്തിന് പന്തലൊരുങ്ങിയത്.
Post Your Comments