ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം പല നേതാക്കള്‍ക്കും വന്‍ തിരിച്ചടിയാണ് നല്‍കിയത്. സിപിഎമ്മാണ് ഇതിനെതിരെ കൂടുതല്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. എന്നാല്‍, ഇതേ സിപിഎം തന്നെയാണ് മുന്‍പ് സഹകരണ ബാങ്കില്‍ കള്ളപ്പണമുണ്ടെന്ന പരാതി നല്‍കിയതും.
സിപിഎമ്മിലെ ഒരു വിഭാഗം കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ചും മറു വിഭാഗം പ്രതികൂലിച്ചും രംഗത്തുണ്ട്. സിപിഎം കേരള- ബംഗാള്‍ ഘടകങ്ങളാണ് ഈ വിഷയത്തില്‍ രണ്ട് തട്ടിലായിരിക്കുന്നത്. കറന്‍സി മാറ്റിനല്‍കാനുള്ള അധികാരം നല്‍കിയാല്‍ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രങ്ങളായി മാറുമെന്ന മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാരിന് നല്‍കിയത് സിപിഎം ബംഗാള്‍ ഘടകമാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ സമരമിരുന്ന് പ്രതിഷേധിക്കുകയാണ് കേരള ഘടകം. ബംഗാളിലെ സഹകരണ ബാങ്കുകളില്‍ വന്‍ കളളപ്പണ നിക്ഷേപമുണ്ടെന്ന പരാതിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം എം പി നേരത്തെ തന്നെ അരുണ്‍ ജയ്റ്റ്‌ലിയെ സമീപിച്ചിരുന്നു. ഇതു അനുവദിക്കരുതെന്നാണ് അന്ന് അവര്‍ ആവശ്യപ്പെട്ടത്.
കളളപ്പണത്തിനെതിരെ ബംഗാള്‍ ഘടകം പ്രതിഷേധിക്കുമ്പോള്‍ കേരള ഘടകം കള്ളപ്പണക്കാരെ പിന്തുണയ്ക്കുന്ന അവസ്ഥയാണ് കാണുന്നത്. രാജ്യത്തെ സഹകരണ ബാങ്കുകളില്‍ 80 ശതമാനവും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണു നടക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളിലെ സഹകരണ ബാങ്കുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ബിനാമികള്‍ക്കും വന്‍ നിക്ഷേപം ഉണ്ടെന്നും സൂചനയുണ്ട്.
Post Your Comments