NewsInternational

അന്യഗ്രഹ ജീവികള്‍ യാഥാര്‍ത്ഥ്യമാണ് : അന്യഗ്രഹജീവികളെ കുറിച്ചുള്ള ആ അതീവ രഹസ്യം ലോകത്തിനു മുന്നില്‍ ഒബാമ സ്ഥാനം ഒഴിയും മുമ്പ് വെളിപ്പെടുത്തും

ന്യൂയോര്‍ക്ക് : ലോകമെങ്ങും ഏറെ ചര്‍ച്ച ചെയ്യുന്ന കാര്യമാണ് അന്യഗ്രഹ ജീവികള്‍ സങ്കല്‍പമോ യാഥാര്‍ഥ്യമോ എന്നുള്ളത്. ഇത് യാഥാര്‍ത്ഥ്യമാണെന്ന് ഒരു വിഭാഗവും അല്ല ഇത് കെട്ടുകഥയാണെന്ന് മറുവിഭാഗവും തമമിലുള്ള തര്‍ക്കം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. അന്യഗ്രഹ ജീവികളുണ്ടെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്നുണ്ട്. എന്നാല്‍, ലോകത്തെ ഞെട്ടിച്ച് അന്യഗ്രഹ ജീവികള്‍ സങ്കല്‍പല്ല, യാഥാര്‍ഥ്യമാണെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബരാക് ഒബാമ ഒഴിയും മുമ്പ് ഈ പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അന്യഗ്രഹ ജീവികളുണ്ടെന്ന് വാദിക്കുന്ന പാരഡിന്‍ റിസര്‍ച്ച് ഗ്രൂപ്പിന്റെ നേതാവ് സ്റ്റീവ് ബാസെറ്റാണ് സര്‍ക്കാറിന്റെ കൈയില്‍ അന്യഗഹ ജീവികള്‍ സംബന്ധിച്ച തെളിവുകള്‍ കൈമാറിയെന്ന് അറിയിച്ചിരിക്കുന്നത്. ഹിലരി ക്ലിന്റണ്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് രണ്ടു ദിവസത്തിനുശേഷം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്ന് ഇത്തരമൊരു സന്ദേശം ഗ്രൂപ്പിന് ലഭിച്ചുവെന്നും ബാസെറ്റ് വാദിക്കുന്നു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ ഹിലരി ഈ വിവരം ലോകത്തെ അറിയിക്കുമായിരുന്നുവെന്ന് ഗ്രൂപ്പ് കരുതുന്നു. അമേരിക്കന്‍ സൈന്യത്തിലെയും രഹസ്യാന്വേഷണ വിഭാഗത്തിലെയും ഉന്നതര്‍ക്ക് ഇതേക്കുറിച്ചറിയാം. എന്നാല്‍ അതവര്‍ മറച്ചുവച്ചിരിക്കുകയാണ്. ഹിലരിക്ക് ഇപ്പോഴും സര്‍ക്കാറില്‍ സ്വാധീനമുണ്ടെന്നും ഒബാമ പടിയിറങ്ങുന്നതിന് മുമ്പ് ചരിത്രപരമായ പ്രഖ്യാപനം ഉണ്ടാവുമെന്നും പിആര്‍ജി പ്രവര്‍ത്തകര്‍ പറയുന്നു.

അതിരഹസ്യ സ്വഭാവത്തില്‍ സൂക്ഷിച്ചിട്ടുള്ള വിവരമാണ് ഇതെന്ന് ബാസെറ്റ് പറയുന്നു. വൈറ്റ് ഹൗസില്‍നിന്നുള്ള പ്രത്യേക അനുമതിയില്ലാതെ പ്രതിരോധ സെക്രട്ടറിക്ക് ഈ വിവരം പുറത്തിവിടാനാവില്ല. എന്നാല്‍, ഇത്തരമൊരു വെളിപ്പെടുത്തല്‍ ഒബാമയുടെ കാലത്തുതന്നെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലുണ്ട്. അവര്‍ ആ വെളിപ്പെടുത്തലിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്ന വിവരം ഗ്രൂപ്പിന് ലഭിച്ചതായും ബാസെറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button