ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ആഞ്ഞടിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മുന്‍ ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ആംആദ്മി പാര്‍ട്ടിയോട് ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍, ആ വിശ്വാസം പോയെന്ന് കട്ജു പറയുന്നു.
കെജ്രിവാള് ചതിയനും തട്ടിപ്പുകാരനുമാണെന്ന് കട്ജു ആരോപിക്കുന്നു. അധികാരം പിടിച്ചെടുക്കാന്‍ എന്തും പറയുന്നയാള്‍. അധികാരം പിടിച്ചെടുക്കാന്‍ മാത്രമുള്ള ഒരു പാര്‍ട്ടിയായി ആംആദ്മി പാര്‍ട്ടി മാറിയെന്നും കട്ജു വ്യക്തമാക്കി. കെജ്രിവാള് അടക്കമുള്ളവര്‍ തട്ടിപ്പുകാര്‍ക്ക് പാദസേവ ചെയ്യുകയാണ്.
തെറ്റ് ചൂണ്ടിക്കാട്ടുകയും കളങ്കിതര്‍ക്കൊപ്പം നില്ക്കാന് കൂട്ടാക്കാത്തതിനുമാണ് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും പുറത്താക്കിയതെന്നും കട്ജു പറഞ്ഞു.
Post Your Comments