![Heart-Health](/wp-content/uploads/2016/11/HeartHealth_CBP1047250_600x350_1.jpg)
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ചിലകാര്യങ്ങൾ ശീലിക്കണം. പരിപ്പുവര്‍ഗങ്ങള്‍ ധാരാളം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന് നല്ലതാണ് . ഇത് പ്രോട്ടീനിനാല്‍ സമ്പുഷ്ടമാണ്.കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഇത് നല്ലതാണ്. മത്സ്യം പോലുള്ള പ്രോട്ടീനടങ്ങിയ ഭക്ഷണം ശീലമാക്കണം.
25 വയസ്സിനുമുകളിലുള്ളവര്‍ കുടുംബത്തിലാര്‍ക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കില്‍ തീര്‍ച്ചയായും ഹെല്‍ത്ത് ചെക്കപ്പ് നടത്തണം. 40 വയസ്സിന് മുകളിലുള്ളവരും പ്രമേഹരോഗികളും ദിവസവും 10മിലി ഗ്രാം സ്റ്റാറ്റിന്‍ ഗുളികകള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ കുറക്കുന്നതിനു സഹായിക്കും. ദിവസവും രാവിലെ ഭക്ഷണത്തിന് മുന്‍പ് ഒരു സ്പൂണ്‍ തേന്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ധമനികളിലെ കൊളസ്‌ട്രോള്‍ കുറയ്ക്കും. കൂടാതെ നടക്കുന്നതും സംഗീതം കേൾക്കുന്നതും ഉത്തമമാണ്.
Post Your Comments