Uncategorized

പ്രവാസികൾക്കും ഇ-തപാൽ വോട്ട്; വിധി ഇന്നറിയാം

ഡൽഹി: സൈനികർക്ക് അനുവദിച്ച മാതൃകയിൽ പ്രവാസികൾക്കും ഇ-തപാൽ വോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. പ്രവാസി വ്യവസായിയായ ഡോ. വി പി ഷംസീർ നൽകിയ അപേക്ഷയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുക. സൈനികർക്ക് സേവനമനുഷ്ഠിക്കുന്ന സ്ഥലത്തുനിന്ന് ഇലക്ട്രോണിക് തപാൽ വോട്ടിലൂടെ സമ്മതിദാനാവകാശം ഉപയോഗിക്കാൻ ചട്ടങ്ങൾ ഭേദഗതി ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ അനുമതി നൽകിയിരുന്നു.

എന്നാൽ പ്രവാസികൾക്ക് ഇത്തരത്തിൽ തൊഴിലിടങ്ങളിൽ നിന്ന് തന്നെ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഡോ. ഷംസീർ നൽകിയ ഹർജി പരിഗണനയിലിരിക്കെയാണ് സൈനികർക്കു മാത്രം സൗകര്യം പരിമിതപ്പെടുത്തികൊണ്ടുള്ള തീരുമാനം വന്നത്. ഇത് ദൗർഭാഗ്യകരമാണെന്നും ഒരു കോടി പ്രവാസി വോട്ടർമാർക്കനുകൂലമായി ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ കോടതി നിർദ്ദേശം നൽകണമെന്നുമാണ് പുതിയ അപേക്ഷയിലെ ആവശ്യം. ഏറെ കാലമായിയുള്ള ആവശ്യമാണ് പ്രവാസികള്‍ക്കും ഇ-തപാല്‍ വോട്ടിങ്ങിന് അവസരം നല്‍കണമെന്നുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button